y

കുരീക്കാട് : എസ്.എൻ.ഡി.പി യോഗം കുരീക്കാട് ആമ്പാടിമല 1406-ാം ശാഖയുടെ ആഭിമുഖ്യത്തിൽ വനിതാ സംഘം കുട്ടികൾക്കായി നടത്തിയ മദ്ധ്യവേനലവധി ക്യാമ്പ് ‘ദിശ’സമാപിച്ചു. മാതാ ശബരി ചിന്മയി, അഭിജിത്ത് ഉണ്ണിക്കൃഷ്ണൻ, അനൂപ് വൈക്കം,അജേഷ് കെ. പി. എന്നിവർ ക്ലാസെടുത്തു. ശാഖാപ്രസിഡന്റ് വി. എൻ. രമേശൻ, സെക്രട്ടറി ബിനു തേവാലിൽ, ശാഖാ ഭാരവാഹികൾ, വനിതാ സംഘം പ്രസിഡന്റ് ദിവ്യ സജിത്ത്, സെക്രട്ടറി സോണാ അഭിലാഷ്, യൂത്ത്മൂവ്മെന്റ് സെക്രട്ടറി സിയാ സജീവ്, വനിതാ സംഘം വൈസ് പ്രസിഡന്റ് ഷൈലജ ബാബു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.