കൊച്ചി: ഓൾ കേരള ബ്രാഹ്മണ ഫെഡറേഷൻ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സർഗോത്സവ് 2024 ഓൾ ഇന്ത്യാ ബ്രാഹ്മണ ഫെഡറേഷൻ പ്രസിഡന്റ് ഡോ. പ്രദീപ് ജ്യോതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എ.കെ.ബി.എഫ് വനിതാ വേദി കോഓർഡനേറ്റർ കെ.പി. ഉമാദേവി അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ്, എ.കെ. ബി.എഫ് സംസ്ഥാന സെക്രട്ടറി രാജൻ എൻ. ഉണ്ണി, ബി.ജെ.പി സംസ്ഥാന സമിതി അംഗം സി.ജി. രാജഗോപാൽ, രമാദേവി അമ്മാൾ, ഗീതാംബാൾ വെങ്കിട്ടരാമൻ എന്നിവർ സംസാരിച്ചു. സമാപന ചടങ്ങിൽ എ.കെ. ബി.ഫ് ചെയർമാൻ പി. രംഗദാസ പ്രഭു, സെക്രട്ടറി ജനറൽ ടി.എൻ. മുരളിധരൻ എന്നിവർ സംസാരിച്ചു.