nss
ആലുവ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ആലുവ മേഖല ബാലസമാജം അംഗങ്ങൾക്കായി സംഘടിപ്പിച്ച 'ദൃശ്യോത്സവം 24' യൂണിയൻ പ്രസിഡന്റ് എ.എൻ. വിപിനേന്ദ്രകുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ആലുവ മേഖല ബാലസമാജം അംഗങ്ങൾക്കായി സംഘടിപ്പിച്ച 'ദൃശ്യോത്സവം 24' യൂണിയൻ പ്രസിഡന്റ് എ.എൻ. വിപിനേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ദൃശ്യോത്സവം മേഖല ചെയർമാൻ രഘുകുമാർ അദ്ധ്യക്ഷനായി വഹിച്ചു. യൂണിയൻ സെക്രട്ടറി പി.എസ്. വിശ്വംഭരൻ, നേതാക്കളായ പി. നാരായണൻ നായർ, വി.ജി. രാജഗോപാൽ, അനിൽ എം. പിള്ള, പി.എസ്. ബാബുകുമാർ, എം.വി. വിപിൻ, മഞ്ജു കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.