fitnes

കൊച്ചി: അസാപ് കേരള ജില്ലയിൽ നടത്തുന്ന ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റ്‌നസ് മേഖലയിൽ താത്പര്യമുള്ളവർക്ക് പുതിയ കരിയർ കണ്ടെത്തുവാനും നിലവിൽ ജിം ട്രെയിനായി പ്രവർത്തിക്കുന്നവർക്ക് സെർട്ടിഫൈഡ് ട്രെയിനാകാനുള്ള അവസരം ലഭിക്കും. 300 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിൽ പ്ലസ്ടു പാസായവർക്ക് പങ്കെടുക്കാം. 13,100 രൂപയാണ് ഫീസ്. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ ഏജൻസിയായ നാഷണൽ സ്‌കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ കീഴിലുള്ള സ്‌പോർട്‌സ് ഫിറ്റ്‌നസ് സ്‌കിൽ സെക്ടർ കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. 20 സീറ്റുകളാണുള്ളത്. അവസാന തീയതി 10 . വിവരങ്ങൾക്ക്: 91 9778598336,+91 8848179814