തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ മാർഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് തുടക്കമായി. മലങ്കര മെത്രാപോലീത്ത ജോസഫ് മാർ ഗ്രീഗോറിയോസ് കൊടിയേറ്റി. വൈകിട്ട് കത്തീഡ്രലിന് കീഴിലുള്ള മാർ അത്താനസ്യോസ് സണ്ടേ സ്കൂളിന്റെ വാർഷിക സമ്മേളനവും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. ഇന്ന് വൈകിട്ട് ആറിനുള്ള സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ഇരുമ്പനം കുരിശുപള്ളിയിലേക്കുള്ള പ്രദക്ഷിണം നടക്കും.