1

പള്ളുരുത്തി: ഇടക്കൊച്ചി കോൺഗ്രസ് നേതാവും ഇടക്കൊച്ചി സഹകരണ ബാങ്ക് ബോർഡ് മെമ്പറുമായിരുന്ന ജോസികുഞ്ഞിന്റെ 21-ാമത് ചരമവാർഷിക ദിനത്തിൽ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. ഇടക്കൊച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. തമ്പി സുബ്രഹ്മണ്യം, ജീജ ടെൻസൺ, ജോൺ റിബല്ലോ, എം.എക്സ്. ജുഡ്സൺ, എം.കെ.നരേന്ദ്രൻ, കെ.വി. ലാസർ, പി.ഡി.സുരേഷ്, കെ.ജെ.റോബർട്ട്, സജന യേശുദാസ്, അഡ്വ.കെ.പി.ശ്യാം, കർമിലി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് തെരുവിൽ കഴിയുന്നവർക്ക് സെഹിയോൺ ഊട്ടുശാല വഴി ഭക്ഷണം വിതരണം ചെയ്തു.