പറവൂർ: പറവൂർ സമൂഹം ഹൈസ്കൂൾ പൂർവവിദ്യാർത്ഥി സംഗമം സ്കൂൾ മാനേജർ കെ. ഗണേശൻ ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർത്ഥി സംഘടന സെക്രട്ടറി ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി. രാജ്കുമാർ, നടൻ വിനോദ് കെടാമംഗലം, ജി. ചന്ദ്രശേഖർ, ഹെഡ്മിസ്ട്രസ് രമ ഗോപിനാഥ്, വിരമിച്ച അദ്ധ്യാപകരായ എൻ. നാരായണശർമ്മ, വി.എസ്. ഭഗവതി അമ്മാൾ, പി.എസ്. രാധാമണി, എൻ.പി. വസന്തലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി എം. ഹേമലത തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ചിൽ പഠിച്ചവരും സംഗമത്തിൽ പങ്കെടുത്തു. പൂർവവിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും കലാപരിപാടികളും നടന്നു.