കൊച്ചി: തമ്മനം വിനോദ ലൈബ്രറി ബാലവേദിയുടെ പ്രതിഭാസംഗമവും അനുമോദന പരിപാടികളും എഴുത്തുകാരൻ അക്ബർ ഇടപ്പള്ളി ഉദ്ഘാടനം ചെയ്തു. ബാലവേദി കോ-ഓർഡിനേറ്റർ കെ.എ. യൂനസ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.എൻ. ലെനിൻ, സെക്രട്ടറി ഹുസൈൻ കോതാരത്ത് , ജോയിന്റെ സെക്രട്ടറി ഒ.എസ് ശശി, ലൈബ്രറി പ്രവർത്തകൻ ബി.കെ. രാജൻ, ലൈബ്രറേറിയൻ ഗീത മോഹൻ എന്നിവർ സംസാരിച്ചു. സെന്റ് ജൂഡ്‌സ് കാരണക്കോടം, തമ്മനം എം.പി.എം സ്‌കൂളുകളിലെ എഴുത്തുപ്പെട്ടി രചനമത്സര വിജയികൾക്കും ക്വിസ് മത്സര വിജയികൾക്കുമുള്ള സമ്മാന വിതരണവും അക്ബർ ഇടപ്പള്ളി നിർവഹിച്ചു. സൗത്ത് ഇന്ത്യൻ കരാട്ടേ ജൂനിയർ ചാമ്പ്യനായ ( കുമിറ്റേ) ബാലവേദി അംഗം ജുവാൻ ആഡ്രിയേലിനെ ആദരിച്ചു.