കൊച്ചി: നിയമം ലംഘിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമും അനുബന്ധ സാമഗ്രികളും വിൽക്കുന്നതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി ഇന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. എറണാകുളം ഗാന്ധി സ്‌ക്വയറിൽ നിന്ന് രാവിലെ 11 ന് ആരംഭിക്കുന്ന മാർച്ച് യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. നിഷാദ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് കണയന്നൂർ താലൂക്കിലെ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ നടക്കുന്ന സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘടാനം ചെയ്യും.