lopus

കൊച്ചി: കേരള ആർത്രൈറ്റിസ് ആൻഡ് റുമാറ്റിസം സൊസൈറ്റി, ലൂപ്പസ് ട്രസ്റ്റ്, ഡോ.ഷേണായിസ് കെയർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 12 ന് ലോക ലൂപ്പസ് ദിനാചരണം സംഘടിപ്പിക്കും. എറണാകുളം കലൂർ എം.ഇ.എസ് ഹാളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് പരിപാടി. ലൂപ്പസ് സംബന്ധിച്ചുള്ള സംശയങ്ങൾ, ആശങ്കകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ സംബന്ധിച്ച് വിദഗ്ദ്ധ ഡോക്ടർമാരുടെ ക്ലാസുകളും ഉണ്ടായിരിക്കും. പരിശോധനയ്ക്കും തുടർ ചികിത്സയ്ക്കും ചെലവ് ഏറെയുള്ളരോഗമാണ് ലൂപ്പസ്. പങ്കെടുക്കാൻ താത്പ്പര്യമുള്ളവർ 8590144470, 9745545879 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.