photo
ഹൈക്കോടതി ജഡ്ജി ആയി നിയമിതയായ ജസ്റ്റിസ് എം.ബി. സ്‌നേഹലതയെ മരക്കാപറമ്പിൽ ശ്രീ രക്തേശ്വരി ദേവി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എം.ബി. ശശീന്ദ്രകുമാർ പൂർണ കുംഭം നൽകി സ്വീകരിക്കുന്നു

വൈപ്പിൻ: ഹൈക്കോടതി ജഡ്ജി ആയി നിയമിതയായ ജസ്റ്റിസ് എം.ബി. സ്‌നേഹലതയ്ക്ക് മരക്കാപറമ്പിൽ ശ്രീ രക്തേശ്വരി ദേവി ക്ഷേത്രം ട്രസ്റ്റ് സ്വീകരണം നൽകി. ക്ഷേത്രാങ്കണത്തിൽ എത്തിയ കുടുംബാംഗമായ ജസ്റ്റിസ് സ്‌നേഹലതയെ ട്രസ്റ്റ് പ്രസിഡന്റ് എം.ബി. ശശീന്ദ്രകുമാർ പൂർണകുംഭം നൽകി സ്വീകരിച്ചു. എം.സി. ശ്യാംസുധീർ, സുജിത് ശാന്തി എന്നിവർ സന്നിഹിതരായിരുന്നു.