ഫോർട്ട് കൊച്ചി: കഴിഞ്ഞ കാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ചൂട് കനത്തതോടെ കടലിൽ പോകാനാകാതെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. ചൂട് കനത്തതോടെ മത്സ്യങ്ങൾ ഉപരി തലം വിട്ട് ഉള്ളിലോട്ട് വലിഞ്ഞതിനാൽ മത്സ്യം ലഭിക്കുന്നില്ല. തൊഴിലാളികൾ സജീവമായി മത്സ്യബന്ധനത്തിനിറങ്ങിയിട്ട് മൂന്ന് മാസത്തിലേറെയാണ്. ഇതോടെ കുടുംബങ്ങൾ പട്ടിണിയിലാണ്.

പ്രതിദിനം ബോട്ടിൽ കടലിൽ പോകുന്നതിന് കുറഞ്ഞത് 25000 രൂപ ചെലവ് വരും.

ചൂട് കടുത്തത് മൂലം ലഭിക്കുന്ന മത്സ്യത്തിനും വിപണിയിൽ പൊള്ളുന്ന വിലയാണ്. തൊഴിലാളികൾ മേഖല ഉപേക്ഷിച്ച് മറ്റ് ജോലികൾ കണ്ടെത്തിയാണ് ഉപജീവനം നടത്തുന്നത്. പരമ്പരാഗത കായൽ മത്സ്യത്തൊഴിലാളികളും കടുത്ത ചൂടിൽ മത്സ്യബന്ധനം ഒഴിവാക്കിയിരിക്കുകയാണ്. കായലിലെ എക്കലും മത്സ്യബന്ധനത്തിന് തടസം നിൽക്കുന്നുണ്ട്.