വൈപ്പിൻ: ചെറായി എലിഞ്ഞാംകുളം ബാലഭദ്ര ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കം. ക്ഷേത്രം തന്ത്രി കെ.പി. ശിവപ്രസാദ് മുഖ്യകാർമ്മികത്വം വഹിക്കുന്നു. സ്ഥപതി കാണിപ്പയ്യൂർ ഹാരിതൻ നമ്പൂതിരി, ക്ഷേത്രശില്പി സതീഷ് കൈതക്കാട്ട് ,കൊടിമര ശില്പി പരുമന അനന്തൻ ആചാരി എന്നിവരും പ്രസിഡന്റ് ദിനേഷ്‌കുമാർ, സെക്രട്ടറി ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകും.

ഇന്ന് ഗണപതിഹോമം, 7.30 ന് വാസ്തുകലശപൂജ, വാസ്തു പുണ്യാഹം, 9നും 9.30നും മദ്ധ്യേ താഴികക്കുടം പ്രതിഷ്ഠ, 10ന് ശാന്തിഹോമം, ബിംബശുദ്ധികലശാഭിഷേകം. വൈകിട്ട് 4ന് ക്ഷേത്രസമർപ്പണം, 5ന് പ്രാസാദശുദ്ധി, അസ്ത്ര കലശപൂജ, ആരാധന.

8ന് 11.30നും 12നും മദ്ധ്യേ പീഠപ്രതിഷ്ഠ. 10ന് രാവിലെ 7.30നും 8നും മദ്ധ്യേ പ്രതിഷ്ഠ ,തുടർന്ന് ജീവകലശാഭിഷേകം, ഉച്ചയ്ക്ക് അമൃതഭോജനം, വൈകിട്ട് 4ന് ധ്വജപ്രതിഷ്ഠാവാഹന ബിംബം എഴുന്നള്ളിക്കൽ വലിയവീട്ടിൽ കുന്ന് ഭഗവതി ക്ഷേത്രത്തിൽ നിന്നാരംഭിക്കും. 13ന് രാവിലെ 7. 30നും 8നും മദ്ധ്യേ ധ്വജപ്രതിഷ്ഠ, രാത്രി 7നും 7.30നും മദ്ധ്യേ തൃക്കൊടിയേറ്റ്, 8ന് തിരുവാതിര, 8.30 ന് മെഗാഷോ. 14 ന് വൈകിട്ട് 6.30ന് പൂമൂടൽ തുടർന്ന് നാടൻ കലാപരിപാടികൾ. 17ന് 4.30ന് പകൽപ്പൂരം, 9ന് ആറാട്ട്.