kklm
കോഴിപ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നത്തിന്റെ പ്രാരംഭ പരിഹാര ക്രിയകളുടെ ഭാഗമായി നടന്ന മൃത്യുഞ്ജയഹോമം

കൂത്താട്ടുകുളം : കോഴിപ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നത്തിന്റെ പ്രാരംഭ പരിഹാര ക്രിയകളുടെ ഭാഗമായി തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൃത്യുഞ്ജയ ഹോമം നടന്നു. മേൽശാന്തി ഇടമന ഇല്ലത്ത് സുനിൽകുമാർ നമ്പൂതിരി, ദേവസ്വം പ്രസിഡന്റ് ടി.എൻ. സുനിൽ എന്നിവർ നേതൃത്വം നൽകി. മഹാഗണപതി ഹോമം, വിശേഷാൽ ആചാര്യപൂജ, ഭഗവതി സേവാവന്ദനം, ഭദ്രദീപ പ്രായശ്ചിത്തം എന്നിവ നടന്നു.