mvip
പ്രമോഷൻ ലഭിച്ച് ചീഫ് എൻജിനിയർമാരായി പോകുന്നസി.എസ്. സിനോഷ്, സി.കെ ശ്രീകല എന്നിവർക്ക് എം.വി.ഐ.പി ജീവനക്കാരുടെ ഉപഹാരം സൂപ്രണ്ടിംഗ് എൻജിനിയർ സി.വി. സുരേഷ് ബാബു സമ്മാനിക്കുന്നു.

മൂവാറ്റുപുഴ: മൂവാറ്റുപുഴവാലി പ്രോജക്ട് സർക്കിൾ ഓഫീസിൽനിന്ന് ചീഫ് എൻജിനിയർമാരായി സ്ഥാനക്കയറ്റം ലഭിച്ച സൂപ്രണ്ടിംഗ് എൻജിനിയർമാരായ സി.എസ്. സിനോഷ്, സി.കെ. ശ്രീകല എന്നിവർക്ക് എം.വി.ഐ.പി പ്രോജക്ട് സർക്കിളിലെ ജീവനക്കാരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സി.എസ്.സിനോഷിന് കോഴിക്കോട് പ്രോജക്ട് 1-ലേക്കും സി.കെ. ശ്രീകലയ്ക്ക് ഇൻലാൻ‌‌ഡ് നാവിഗേഷൻ കുട്ടനാട് പാക്കേജിലേക്കുമാണ് സ്ഥാനകയറ്റം. യോഗത്തിൽ സൂപ്രണ്ടിംഗ് എൻജിനിയർ സി.വി.സുരേഷ് ബാബു അദ്ധ്യക്ഷനായി. പേഴ്സണൽ അസിസ്റ്റന്റ് എസ്. ഉഷാദേവി, റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർ എ. ശ്യാംകുമാർ, എക്സിക്യൂട്ടീവ് എൻജിനിയർമാരായ രഞ്ജിത, ടി.ഒ.സീന, സുജ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാരായ ബൈജു, സിനി, അസിസ്റ്റന്റ് എൻജിനിയർ ധന്യ കെ .ശങ്കർ എന്നിവർ സംസാരിച്ചു, എം.വി.ഐ.പി ജീവനക്കാരുടെ ഉപഹാരം ഇരുവർക്കും സമ്മാനിച്ചു.