കൊച്ചി: സിറോമലബാർസഭയുടെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ഓർഡിനറി ട്രൈബൂണലിന്റെ പ്രസിഡന്റായും വിശുദ്ധരുടെ നാമകരണ നടപടികൾക്കുള്ള പോസ്റ്റുലേറ്റർ ജനറലായും കല്യാൺ രൂപതാംഗമായ ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ നിയമിതനായി. ഫാ. തോമസ് ആദോപ്പിള്ളിൽ കോട്ടയം അതിരൂപതയുടെ ജുഡി​ഷ്യൽ വികാരിയായും ചാൻസലറായും നിയമിതനായ ഒഴിവിലാണ് ഫാ. എലുവത്തിങ്കലിനെ നിയമിച്ചത്. അപ്പലേറ്റ് സേഫ് എൻവയോൺമെന്റ് കമ്മിറ്റിയുടെ ചെയർപേഴ്‌സണായി വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിലെ അദ്ധ്യാപകനായ. ഫാ. ജോർജ് തെക്കേക്കരയെയും കമ്മിറ്റി അംഗമായി ഫാ. ജെയിംസ് തലച്ചെല്ലൂരിനെയും നിയമിച്ചു. കൂരിയയുടെ ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കലിനെ അഞ്ചു വർഷത്തേക്കുകൂടി പുനർനിയമിച്ചു.