കൊച്ചി: കേരള പ്രദേശ് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഒരാഴ്ചക്കാലം പരിസ്ഥിതി വാരമായി ആചരിക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിസ്ഥിതി വാരാചരണത്തോട് അനുബന്ധിച്ച് ഒരുലക്ഷം തെങ്ങിൻതൈകൾ സംസ്ഥാനത്ത് ഉടനീളം നട്ടു വളർത്തും. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. വ്യവസായ സ്ഥാപനങ്ങൾ, ഭവനങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിലായാണ് തൈകൾ വച്ച് പിടിപ്പിക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഹംസ നെട്ടുകുടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. ഹർഷൻ, ജസീലുദ്ദീൻ നെട്ടുകുടി എന്നിവർ പങ്കെടുത്തു.