കൊച്ചി: വൈക്കം തിരുനാൾ തീയേറ്ററും തിരുച്ചിത്ര വിഷ്വൽ മീഡിയയും സംയുക്തമായി മേയ് 18,19 തീയതികളിൽ കോട്ടയം ജില്ലയിലെ മേവെള്ളൂരിൽ അഭിനയ പരിശീലനക്കളരി സംഘടിപ്പിക്കും. നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി ഭാരതീയ അഭിനയകലയുടെ അടിസ്ഥാനപാഠങ്ങളും പ്രയോഗങ്ങളും നാടകവേദിയിലും ചലച്ചിത്ര അഭിനയമേഖലയിലും പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് കളരി ഒരുക്കുന്നത്.

നാടകകൃത്തും സംവിധായകനും നടനും അഭിനയ പരിശീലകനുമായ ജോൺ ടി. വേക്കനാണ് അഭിനയക്കളരിയുടെ ഡയറക്ടർ. ഗ്രീസിലെ തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയക്കളരി നടത്തുന്നതിന് തിരഞ്ഞെടുക്കപ്പെട്ട പരിശീലകനാണ് വേക്കൻ. പങ്കെടുക്കാൻ താല്പര്യമുള്ളവർ മേയ് 10ന് മുമ്പായി 94001 35378 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.