വൈപ്പിൻ: എസ്.എൻ.ഡി.പി. യോഗം ചെറായി നോർത്ത് ശാഖ വാരിശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിലെ മഹോത്സവത്തിന് 9ന് തുടക്കമാകും. ക്ഷേത്രം തന്ത്രി കെ.പി. ശിവപ്രസാദ്, മേൽ ശാന്തി എ.ആർ. പ്രകാശൻ എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. 9 ന് രാവിലെ ഗുരുപൂജ, 10.30ന് മഹാകവി കുമാരനാശാൻ 150-ാം ജന്മവാർഷിക സമ്മേളനം. വൈകിട്ട് ദീപാരാധനക്ക് ശേഷം അന്നദാനം, 7.30ന് യക്ഷിക്കളം, തുടർന്ന് നാടൻ കലാപരിപാടികൾ.

10 ന് രാവിലെ ഭാഗവത മാഹാത്മ്യ പാരായണം, 11 ന് അന്നദാനം, വൈകിട്ട് 6 മുതൽ കൈകൊട്ടികളി, 7ന് അന്നദാനം, 8 ന് പറവൂർ സൗപർണികയുടെ മ്യൂസിക് എന്റർടെയ്ൻമെന്റ്. 11 ന് രാവിലെ 6 ന് നാരായണീയ പാരായണം, 11ന് അന്നദാനം, വൈകിട്ട് 5 ന് എഴുന്നെള്ളിപ്പ്, രാത്രി 8ന് താലം വരവ്, തുടർന്ന് അന്നദാനം. ഉത്സവാഘോഷങ്ങൾക്ക് പ്രസിഡന്റ് ബേബി നടേശൻ, സെക്രട്ടറി കെ. കെ. രത്‌നൻ, ക്ഷേമാവതി ഗോപി, പ്രീത ഗിരികുമാർ എന്നിവർ നേതൃത്വം നൽകും.