വൈപ്പിൻ: പള്ളിപ്പുറം കോവിലകത്തുംകടവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരി കൊടിയേറ്റി. നാളെ രാത്രി ചാക്യാർകൂത്ത്, ഗാനമേള, 8ന് രാത്രി കൈകൊട്ടിക്കളി, ഭജൻസ്. 9ന് രാവിലെ 8.30ന് കാഴ്ച ശ്രീബലി, പഞ്ചാരിമേളം, വൈകിട്ട് 4ന് പകൽപ്പൂരം, പെരുവാരം ജിഷ്ണുമാരാരുടെ പഞ്ചവാദ്യം, ചേന്ദമംഗലം രഘുമാരാരുടെ പാണ്ടിമേളം, രാത്രി 9.30ന് നാടകം, 10ന് വൈകിട്ട് 6.30ന് ആറാട്ട് തുടർന്ന് സംഗീത കച്ചേരി.