അങ്കമാലി: ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ കറുകുറ്റി മേഖലാ കമ്മിറ്റി പാലിശേരിയിൽ സംഘടിപ്പിച്ച ഒരു മാസത്തെ അവധിക്കാല ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. സമാപനയോഗത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി. അനീഷ് കുട്ടികൾക്ക് ജഴ്‌സി വിതരണം ചെയ്തു ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ മികച്ച ക്യാമ്പ് അംഗങ്ങൾക്ക് മെമെന്റൊ സമ്മാനിച്ചു. ലഹരിക്കെതിരെ കുട്ടികൾ പോസ്റ്റർ പ്രചരണവും നടത്തി. പഞ്ചായത്ത് അംഗം മേരി ആന്റണി, കെ.കെ മുരളി, ബൈജു പറപ്പിള്ളി, ട്രെയ്നർമാരായ ഷിജു ദാസ്, സി.വി.രാജേഷ്, സുനു സുകുമാരൻ എന്നിവർ പ്രസംഗിച്ചു.