അങ്കമാലി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള പ്രധാന കവാടത്തിനരികെ കാസിനൊ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 23ന് ആരംഭിച്ച ശീതളപാനീയ വിതരണം ദിവസവും ആയിരക്കണക്കിനാളുകൾക്കാണ് ആശ്വാസമേകുന്നു. രാവിലെ 10 മുതൽ വൈകീട്ട് 5വരെയാണ് ചൂടിനെ തടയാൻ എന്ന പേരിൽ ശീതളപാനീയ വിതരണം നടത്തുന്നത്. വിമാനത്താവള ജീവനക്കാർ, യാത്രക്കാർ, നാട്ടുകാർ എന്നിവരുൾപ്പെടെ ദിവസവും രണ്ടായിരത്തിലധികം പേരാണ് ആശ്വാസം തേടി ഇവിടെ എത്തുന്നത്ത്.