an-ramachandran
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായിരുന്ന ആർ. ശങ്കറിന്റെ 116-മത് ജന്മദിന സമ്മേളനം ആലുവ യൂണിയൻ ആസ്ഥാനത്ത് യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായിരുന്ന ആർ. ശങ്കറിന്റെ 116-ാമത് ജന്മദിന സമ്മേളനം ആലുവ യൂണിയൻ ആസ്ഥാനത്ത് യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ്‌ പി.ആർ. നിർമ്മൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
ബോർഡ് മെമ്പർ പി.പി. സനകൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ്‌ ലത ഗോപാലകൃഷ്ണൻ, കോമളകുമാർ, ബിജു വാലത്ത്, എൻ.എൻ. സജീവ്, വിനോദ്, ദേവദാസ്, ശശി തൂമ്പായിൽ, അമ്പാടി ശ്രീകുമാർ, ഷൈൻ, തമ്പി, വിജയൻ അത്താണി എന്നിവർ സംസാരിച്ചു.