അങ്കമാലി: നാലുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ചാലക്കുടി മേലൂർ കൂവക്കാട്ടുകുന്ന് ചെമ്മിനാട്ടിൽ വീട്ടിൽ സുബ്രന്റെ മകൻ സുബീഷ്(41), പെരിങ്ങൽകുത്ത് കാടാകോളനിവീട്ടിൽ സുരേഷിന്റെ മകൻ സുബിൻ (20) എന്നിവരാണ് പിടിയിലായത്. അങ്കമാലി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും സംഘവും റെയിൽവേ പ്രൊട്ടക്ഷൻഫോഴ്സും സംയുക്തമായി അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ പാറ്റ്ന - എറണാകുളം ട്രെയിനിൽ വന്നിറങ്ങിയ പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.