ആലുവ: പുരാതന മഹല്ലായ കുഴിവേലിപ്പടി മുസ്ലിം ജമാഅത്ത് പരിപാലന സമിതി പ്രസിഡന്റായി എം.എ.എം. മുനീറിനെയും സെക്രട്ടറിയായി എ.എം. അഷറഫിനെയും (ലാല) തിരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് മാതൃകയിൽ വാർഡ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. എം.എ.എം. മുനീർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമാണ്.