benny-behanan-mp
നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പി.വൈ. വർഗീസിന്റെ ചരമവാർഷികാചരണം ബന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പി.വൈ. വർഗീസിന്റെ രണ്ടാം ചരമവാർഷികാചരണം കാരക്കാട്ടുകുന്നിൽ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് കെ.എൻ. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. അൻവർ സാദത്ത് എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. എം.എ. ചന്ദ്രശേഖരൻ, വി.പി. ജോർജ്, പി.എൻ. ഉണ്ണിക്കൃഷ്ണൻ, പി.ബി. സുനീർ, കെ.എസ്. ബിനിഷ്, ദിലീപ് കപ്രശ്ശേരി, സി.വൈ. സബോർ, എ.സി. ശിവൻ, പി.ജെ. ജോയി, ടി.എ. ചന്ദ്രൻ, പി.കെ. സിറാജ്, ഷംസുദ്ദീൻ, എ.കെ. ധനേഷ്, ജിസ് തോമസ്, ബിജി സുരേഷ് എന്നിവർ സംസാരിച്ചു.