അങ്കമാലി: നഗരസഭാ പരിധി പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യവുമായി നഗരസഭ, അങ്കമാലി വൈസ് മെൻസ് ക്ലബ്ബുമായി സഹകരിച്ച് പ്ലാസ്റ്റിക് കുപ്പി ശേഖരണ ബൂത്തുകൾ സ്ഥാപിച്ചു. ആദ്യഘട്ടമെന്ന നിലയിൽ പത്ത് സ്ഥലത്താണ് ബൂത്തുകൾ സ്ഥാപിക്കുന്നത്. നഗരസഭ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സിനി ടീച്ചർ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി.വൈ. ഏല്യാസ്, ജാൻസി അരീയ്ക്കൽ, ലക്സി ജോയ്, ഡി.പി.സി അംഗം റീത്ത പോൾ, മുൻ ചെയർമാൻ ഷിയോ പോൾ, വൈസ്‌മെൻസ് ക്ലബ് പ്രസിഡന്റ് ഫ്രാൻസിസ് തച്ചിൽ അഡ്വ. ബെന്നി, സിജോ ജേക്കബ്, വർക്കി പീറ്റർ, എൻ.വി. പോളച്ചൻ, ഷാബു വർഗീസ് എന്നിവർ പങ്കെടുത്തു.