bhavans
ഭവൻസ് സെക്കൻഡറി, സീനിയർ സെക്കൻഡറി സ്‌കൂളുകളുടെ ദേശീയോദ്ഗ്രഥന പരിപാടി എരൂർ ഭവൻസ് വിദ്യാമന്ദിറിൽ ഡോ. ദിനേശ് ദഫ്‌തരി ഉദ്ഘാടനം ചെയ്യുന്നു. വേണുഗോപാൽ സി. ഗോവിന്ദ്, ഇ. രാമൻകുട്ടി, ശങ്കരനാരായണൻ, എസ്. സുനിത, ഇ. പാർവതി, ഇന്ദ്രാണി ഹരിദാസ് എന്നിവർ സമീപം

കൊച്ചി: അഖിലേന്ത്യാതലത്തിൽ സംഘടിപ്പിക്കുന്ന ഭവൻസ് സെക്കൻഡറി, സീനിയർ സെക്കൻഡറി സ്‌കൂളുകളുടെ പന്ത്രണ്ടാമത് ദേശീയോദ്ഗ്രഥന പരിപാടി എരൂർ ഭവൻസ് വിദ്യാമന്ദിറിൽ ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ ഭാരതീയ വിദ്യാഭവൻ മുംബയ് ട്രസ്റ്റിയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഡോ. ദിനേശ് ദഫ്‌തരി മുഖ്യാതിഥിയായി.

ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ഡയറക്ടർ ഇ. രാമൻകുട്ടി ചടങ്ങി​ൽ ആമുഖപ്രഭാഷണം നടത്തി. വിവിധ വിഭാഗങ്ങളിലായി വിദ്യാർത്ഥികൾ പങ്കെടുക്കുന്ന പരിപാടിയിൽ പ്രശസ്ത വ്യക്തികൾ നയിക്കുന്ന വിജ്ഞാനപ്രദമായ ക്ലാസുകൾ നടത്തുന്നുണ്ട്.