പെരുമ്പാവൂർ: മാറംപള്ളി എം.ഇ.എസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം മുതൽ സംസ്ഥാനത്ത് നടപ്പാക്കുന്നനാല് വർഷ ഹോണേഴ്‌സ് ബിരുദ കോഴ്‌സുകളെ കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച പരിപാടി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. പി. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹോണേഴ്‌സ് ബിരുദ പ്രോഗ്രാമിന്റെ യൂണിവേഴ്‌സിറ്റിതല കോർഡിനേറ്റർ ഡോ.എ.എസ്. സുമേഷ്, വൈസ് പ്രിൻസിപ്പൽ ഡോ. പി.എം. ജാസ്മിൻ, ഡോ. ലീന സി. ശേഖർ, ഡോ. ബി.ടി. ഉമേഷ് എന്നിവർ സംസാരിച്ചു.