mid

കൊച്ചി: പ്രസവസമയത്തെ മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും കുറ്റമറ്റ ആരോഗ്യ പരിചരണത്തിനും മിഡ് വൈഫിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് കൊച്ചിയിൽ ചേർന്ന മിഡ് വൈവ്‌സ് ഫോർ വുമൺ ഉച്ചകോടി അഭിപ്രായപ്പെട്ടു. ഹോട്ടൽ റാഡിസൻ ബ്ലൂവിൽ ഇന്ത്യൻ മിഡ് വൈവ്‌സ് സൊസൈറ്റിയും കൊച്ചിയിലെ ബർത്ത് വില്ലേജും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. ഡോ. എവിറ്റ ഫെർണാണ്ടെസ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. ലളിത റെജി, കോട്ടയം ഗവ.നഴ്‌സിംഗ് കോളജ് മുൻ അസി. പ്രൊഫസർ ഏലിയാമ്മ അബ്രഹാം, മുതിർന്ന അഭിഭാഷക ലിസ് മാത്യു, റേണു സൂസൻ തോമസ് എന്നിവർ സംസാരിച്ചു.