മുവാറ്റുപുഴ: എറണാകുളം ജില്ലാ പൊലീസ് വായ്പാ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ അരമനപ്പടി ബ്രാഞ്ചിൽ നവീകരിച്ച സ്കൂൾ മാർക്കറ്റിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ ബി.കെ. അരുൺ നിർവഹിച്ചു.സംഘം പ്രസിഡന്റ് പി.ജി. അനിൽകുമാർ അദ്ധ്യക്ഷനായി. മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ വിഷ്ണുരാജ് ആദ്യ വിൽപ്പന നടത്തി. പൊലീസ് സംഘടന ഭാരവാഹികളായ എം.എം. അജിത്കുമാർ, പി.എ. ഷിയാസ്, എം.എം. ഉബൈസ്, കെ.പി. പ്രവീൺ, പി.ബി. സൂരജ് എന്നിവർ സംസാരിച്ചു. വിവിധ പഠനോപകരണങ്ങൾ 30 മുതൽ 70 ശതമാനം വില കുറവിൽ പൊതുജനങ്ങൾക്ക് ലഭ്യമാണ്.