aiyf
നെടുങ്ങപ്ര പുല്ലന്‍ വീട്ടില്‍ പത്രോസ് എ.ഐ.വൈ.എഫ് പെരുമ്പാവൂ‌ർ ഔഷധി ജംഗ്ഷനിൽ ആരംഭിച്ച തണ്ണീർപ്പന്തലിൽ എത്തി സ്‌നേഹ സമ്മാനം നല്‍കുന്നു.

പെരുമ്പാവൂർ: പൊതുജനങ്ങൾക്ക് ആശ്വാസമായി എ.ഐ.വൈ.എഫ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഔഷധി ജംഗ്ഷനിൽ ആരംഭിച്ച തണ്ണീർപന്തൽ സന്ദർശിച്ച് മൂവാറ്റുപുഴ മുൻ.എം.എൽ.എ. എൽദോ എബ്രഹാം. സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം രാജേഷ് കാവുങ്കൽ, സി.പി.ഐ. മണ്ഡലം സെക്രട്ടറി അഡ്വ. രമേശ് ചന്ദ് എന്നിവർ സന്നിഹിതരായിരുന്നു. അജാസ് മാളിയം, ബിനു പി. ജോൺ, പി.ജെ. എൽദോസ്, അനൂജ് എം. കൃഷ്ണൻ, അൻസാർ അലി, വിനു നാരായണൻ, ടി.എസ്. സുധീഷ്, കെ.ടി. ശ്രീജേഷ്, സുരേഷ് എന്നിവരാണ് തണ്ണീർപ്പന്തലിന് നേതൃത്വം നല്കുന്നത്. ഗ്രാമസേവകൻ നെടുങ്ങപ്ര പുല്ലൻ വീട്ടിൽ പത്രോസ് സ്‌നേഹ സമ്മാനം നൽകി.