പെരുമ്പാവൂർ: കീഴില്ലം പണിക്കരമ്പലം ശിവഭദ്രകാളി ക്ഷേത്രോത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. ക്ഷേത്രം തന്ത്രി മണയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിപ്പാട്, മേൽ ശാന്തി മരങ്ങാട്ട് ഇല്ലം കേശവൻ നമ്പൂതിരിപ്പാട് എന്നിവർ കാർമ്മികത്വം വഹിക്കും. വ്യാഴാഴ്ച വൈകിട്ട് സോപാന സംഗീതം, തിരുവാതിര, കുടകളി, കൈകൊട്ടിക്കളി, രാത്രി 9ന് നൃത്ത സന്ധ്യ. വെള്ളിയാഴ്ച രാത്രി 7ന് നൃത്തസന്ധ്യ, 9ന് മെഗാഷോ. ശനിയാഴ്ച വൈകിട്ട് 5ന് താലപ്പൊലി തുടർന്ന് കളമെഴുത്തും പാട്ടും, മുടിയേറ്റ്. ഞായറാഴ്ച വൈകിട്ട് 7ന് നൃത്ത സന്ധ്യ. തുടർന്ന് കൈകൊട്ടിക്കളി, തിരുവാതിര. 9.30ന് ട്രാക്ക് ഗാനമേള. തിങ്കളാഴ്ച വൈകിട്ട് ഭദ്രകാളിക്ക് വലിയ ഗുരുതി.