pala-st-joseph

കൊച്ചി: കേരളത്തിലെ എൻജിനിയറിംഗ് വിദ്യാർത്ഥികൾക്കായി ലൈവ് വയർ കൊച്ചിയിൽ സംഘടിപ്പിച്ച പൈത്തൺ കോഡിംഗ് മത്സരമായ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷനിൽ പാലാ സെന്റ് ജോസഫ് കോളജ് ഒഫ് എൻജിനിയറിംഗ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർത്ഥികളായ എഡ്വിൻ ജോസഫ്, ബ്ലസൻ ടോമി, സിദ്ധാർഥ് ദേവ് ലാൽ എന്നിവർ ചേർന്ന് വികസിപ്പിച്ച വോയിസ് ബേസ്ഡ് സേർച്ച് എൻജിൻ പ്രൊജക്ടിനാണ് പുരസ്കാരം. 40000 രൂപയും ട്രോഫിയുമാണ് സമ്മാനം കാസർകോഡ് എൽ.ബി.എസ് കോളേജ്, പാലാ സെന്റ്. ജോസഫ്‌സ് കോളേജ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.