പെരുമ്പാവൂർ: വളയൻചിറങ്ങര വി.എൻ.കേശവപിള്ള സ്മാരക വായനശാലയുടെ എൺപതാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന അവധിക്കാല അറിവുത്സവവും കുട്ടികളുടെ ശില്പശാലയും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റും മുൻ എം.എൽ.എയുമായ സാജു പോൾ ഉദ്ഘാടനം ചെയ്തു. 3 ദിവസത്തെ ശില്പശാലയിൽ വിദഗ്ദ്ധരായ അദ്ധ്യാപകർ ക്ലാസുകൾ നയിക്കും. മെയ് 8, 9, 10 ദിവസങ്ങളിലായി നടക്കുന്ന വാർഷികാഘോഷ പരിപാടികളിൽ ഗ്രാമോത്സവം 2024 എന്ന പേരിൽ വിവിധ കലാപരിപാടികൾ നടക്കും. പ്രശസ്ത സംഗീത സംവിധായകൻ ഇഗ്‌നേഷ്യസ് നയിക്കുന്ന സംഗീത സല്ലാപം, വാർഷികാഘോഷ സമ്മേളനം, പ്രശസ്ത ഗസൽ ഗായകൻ അലോഷി നയിക്കുന്ന ഗസൽ ഗാനമേള എന്നിവ ഉണ്ടാകും.