കോതമംഗലം: പിണ്ടിമന ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് പി.ആർ. വിജയൻ അദ്ധ്യക്ഷനായി. ചികിത്സാധനസഹായവിതരണം കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ നിർവഹിച്ചു. സർവീസിൽ നിന്നും വിരമിച്ചവരെയും വിവാഹജീവിതം 50 വർഷം പിന്നിട്ടവരെയും ചടങ്ങിൽ ആദരിച്ചു. അഡ്വ. സി.എൻ. സദാശിവൻ ( പ്രസിഡന്റ്), ഒ.കെ. ഷൈലജ ടീച്ചർ (വൈസ് പ്രസിഡന്റ്), എം.എൻ. സദാശിവൻ (സെക്രട്ടറി), ശശി.എം.കെ. (ജോയിന്റ് സെക്രട്ടറി), പ്രീത ഗോപി (ട്രഷറർ), എ.കെ. സുരേഷ്, എ.ആർ. മുരളീധരൻ, രെഞ്ജു ബിജു, സിന്ധ്യ ശോഭനൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ പുതിയ ഭരണസമിതിയിലേക്ക് തിരഞ്ഞെടുത്തു.