കൂത്താട്ടുകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൂത്താട്ടുകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്കായി ഡിജിറ്റൽ പഠന കളരി സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് എം.കെ. രാജുവിന്റെ അദ്ധ്യക്ഷതയിൽ പെൻഷൻ ബംഗ്ലാവിൽ ചേർന്ന യോഗം മുനിസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എൻ. ബാബു, സെക്രട്ടറി വി.കെ. ശശിധരൻ,ജോയിന്റ് സെക്രട്ടറി പി.സി. മർക്കോസ് യൂണിറ്റ് സെക്രട്ടറി കെ.എം. അശോക് കുമാർ, കെ. മോഹൻ, കെ.കെ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ബസന്ത് കെ. മാത്യു, റാഫി പി. വർഗീസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.