drramees

കൊച്ചി: നേത്രശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. റമീസ് ഹുസൈൻ അമേരിക്കൻ അക്കാഡമി ഒഫ് ഒഫ്താൽമോളജിയുടെ (എ.എ.ഒ) 2024ലെ ഇന്റർനാഷണൽ സ്‌കോളർ അവാർഡ് കരസ്ഥമാക്കി. ഒക്ടോബറിൽ യു.എസിലെ ചിക്കാഗോയിൽ നടക്കുന്ന അമേരിക്കൻ അക്കാഡമി ഒഫ് ഒഫ്താൽമോളജി സമ്മേളനത്തിൽ സ്‌കോളർ മെഡൽ സമ്മാനിക്കും. മൗറീഷ്യസിലെ സി.കെയർ വെൽകിൻ ഹോസ്പിറ്റലിൽ ലീഡ് കൺസൾട്ടന്റാണ്. നിരവധി ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയ ഡോ. റമീസ് അന്തർദേശീയ ജേണലുകളിൽ ശാസ്ത്ര പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്റ്റേറ്റ് ഒഫ്താൽമിക് സൊസൈറ്റിയുടെ ടോപ്‌സ് റെറ്റിന മെഡൽ ഉൾപ്പെടെ അംഗീകാരങ്ങളും കേരള സ്റ്റേറ്റ് ഒഫ്താൽമിക്കിന്റെ മികച്ച ശാസ്ത്രീയ വീഡിയോ അവാർഡും നേടിയിട്ടുണ്ട്.