പറവൂർ: വടക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്രിയുടെ നേതൃത്വത്തിൽ മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായിരുന്ന പി.ജെ. ജോബിയുടെ ഒന്നാം ചരമദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. എം.ഡി. മധുലാൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി. ധനപാലൻ, എം.ടി. ജയൻ, കെ.വി. പോൾ, ഫ്രാൻസിസ് വലിയപറമ്പിൽ, പി.എസ്. രഞ്ജിത്ത്, പി.ആർ. സൈജൻ, അനിൽ ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.