മട്ടാഞ്ചേരി: തനതായ ലിപിയും ചരിത്രവും പകർന്നു നൽകിയ ഭാഷാ പരിചയം തലമുറകൾക്ക് പകർന്നു നൽകി കൊങ്കണി സപ്താഹത്തിന് തുടക്കം കുറിച്ചു. കൊങ്കണി ലിപിയിലുള്ള കലണ്ടറുകൾ ,ഭാഷാ പുരസ്ക്കാരങ്ങൾ ,സംഭാവനകൾ ,രചനകൾ ,സാഹിത്യ അക്കാദമി നേട്ടങ്ങൾ ,പുസ്തകങ്ങൾ ,ചരിത്രം ,സാമൂഹിക സംഭാവനകൾ ,സസ്യ- ഫലങ്ങളുടെ കൊങ്കണി നാമങ്ങൾ എന്നിവയടങ്ങുന്ന പ്രദർശനി ശ്രദ്ധേയമായി. കൊച്ചി ചെറളായി കൊങ്കണി ഭാഷാ ഭവനിൽ നടന്ന സപ്താഹം കോർപ്പറേഷൻ ബാങ്ക് റിട്ട.എ.ജി.എം എസ്.രാമ കൃഷ്ണ കിണി ഉദ്ഘാടനം ചെയ്തു. സുരേഷ് പൈ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.ആർ.ഭട്ട് ,സാഹിത്യക്കാരി പി. എസ്.വസന്തകുമാരി ,അനിത കിണി , സന്ധ്യ വിദ്യാധർ ,സരസ്വതി പ്രഭു എന്നിവർ സംസാരിച്ചു . കൊങ്കണി ഭാഷാ പ്ര ചാര സഭയും കൊങ്കണി കേന്ദ്ര ഗോശ്രീ പുരം എന്നിവർ ചേർന്നാണ് കൊങ്കണി സപ്താഹം ഒരുക്കുന്നത്. വേനൽ നിയന്ത്രണങ്ങളെ തുടർന്ന് രാവിലെ 9 മുത ൽ 11 വരെയാണ് ചടങ്ങുകൾ. 12ന് സമാപിക്കും.