നെടുമ്പാശേരി: സഹകരണ മേഖല സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ളതാണെന്നും അവയുടെ വിശ്വാസ്യത തകരാതെ കാത്തുസൂക്ഷിക്കാൻ എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നെടുമ്പാശേരി മർക്കന്റയിൽ കൊ-ഓപ്പറേറ്റീവ് സൊസൈറ്റി സംഘടിപ്പിച്ച ആശ്വാസ് പലിശ രഹിത വായ്പ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യാപാര മേഖല പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ മർക്കന്റയിൽ സൊസൈറ്റി നൽകുന്ന ആശ്വാസ് പലിശ രഹിത വായ്പ പദ്ധതി മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. മർക്കന്റയിൽ സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ, നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ, അനിൽ കാഞ്ഞിലി, ജോബി നെൽക്കര, കെ.ബി.സജി, ഷാജു സെബാസ്റ്റ്യൻ, കെ.ജെ. പോൾസൺ, പി.കെ. എസ്‌തോസ്, കെ.ജെ. ഫ്രാൻസിസ്, ഷാജി മേത്തർ, ടി.എസ്. മുരളി, ആർ. സരിത എന്നിവർ പ്രസംഗിച്ചു.