kvves
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കച്ചവട കേന്ദ്രങ്ങളാക്കരുതെന്നാവശ്യപ്പെട്ട് കെവിവിഇഎസ് യൂത്ത് വിംഗ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്കിലെ ഡിഇഒ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ്ബ് ഉദ്ഘാടനം ചെയ്യുന്നു. ജയാ പീറ്റർ, സുബൈദ നാസർ, ജിമ്മി ചക്യത്ത്, എഡ്വേർഡ് ഫോസ്റ്റസ്, പ്രദീപ് ജോസ്, അഡ്വ.എ.ജെ. റിയാസ്, എം.സി. പോൾസൺ തുടങ്ങിയവർ മുൻ നിരയിൽ

കൊച്ചി: കച്ചവട നിയമങ്ങൾ ലംഘിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ യൂണിഫോം, പുസ്തകങ്ങൾ, ഷൂസുകൾ തുടങ്ങിയ വിൽപ്പന നടത്തുന്ന സ്‌കൂൾ മാനേജ്‌മെന്റുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല വിദ്യാഭ്യാസ ഓഫിസ് ഉപരോധിച്ചു. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ്ബ് സമരം ഉദ്ഘാടനം ചെയ്തു.

യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറിയും എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റുമായ പ്രദീപ് ജോസ് അദ്ധ്യക്ഷത വഹിച്ചു. സമിതി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിംഗ് സംസ്ഥാന ട്രഷറർ കെ.എസ്. റിയാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. നിഷാദ്, യൂത്ത് വിംഗ് ജില്ലാ ട്രഷറർ കമറുദ്ദീൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീനാഥ് മംഗലത്ത്, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സുബൈദ നാസർ, ജയ പീറ്റർ, ഷാജഹാൻ അബ്ദുൾ ഖാദർ, അജ്മൽ കാവുംമ്പായി, വി.ജംഷീർ, ടിജോ തോമസ് തുടങ്ങിയവർ സംസാരിച്ചു.