amrita
അമൃത ആശുപത്രിയിൽ സൈറ്റോജെനിറ്റിക്‌സിനെക്കുറിച്ചുള്ള ദ്വിദിന ശില്പശാല ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: അമൃത ആശുപത്രിയിലെ സൈറ്റോജെനിറ്റിക്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ജനിതക രോഗനിർണയത്തിനുള്ള ആധുനിക ചികിത്സാ സൗകര്യങ്ങളെപ്പറ്റിയുള്ള ദ്വിദിന ശില്പശാലയും പ്രായോഗിക പരിശീലനവും സംഘടിപ്പിച്ചു. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേംനായർ ഉദ്ഘാടനം ചെയ്തു. ജനിതക പരിശോധനകളായ കാര്യോടൈപ്പിംഗ്,
ഫ്‌ളൂറോസെൻസ് ഇൻ സിറ്റു ഹൈബ്രിഡൈസേഷൻ (ഫിഷ്), മൈക്രോഅറേ ടെക്‌നോളജി എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചചെയ്തു. ക്രോമസോം തകരാറുകൾ കണ്ടെത്തുന്നതിനുള്ള നൂതന സൈറ്റോജെനിറ്റിക്‌സ് സംവിധാനങ്ങളെപ്പറ്റി സൈറ്റോജെനിറ്റിക്‌സ് വിഭാഗം മേധാവിയും മെഡിക്കൽ അഡ്മിനിസ്‌ട്രേറ്ററുമായ ഡോ. വിദ്യ ഝാ സംസാരിച്ചു.

അക്യൂട്ട് പ്രോമിയോലോസൈറ്റിക് ലുക്കീമിയ (എ.പി.എം.എൽ) പോലെ ജീവന് അപകടമുണ്ടാകുന്ന സാഹചര്യങ്ങളിൽ സമയബന്ധിതമായ റിപ്പോർട്ടിംഗിന്റെ പ്രാധാന്യത്തെപ്പറ്റി വിഗ്ദ്ധർ സംസാരിച്ചു. ഡോ. സീതാലക്ഷ്മി, ഡോ. അനിൽകുമാർ, ഡോ. മനോജ് ഉണ്ണി, ഡോ. സുചിത്ര ശിവദാസ് തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.