പറവൂർ: ലോട്ടറി വില്പനക്കാരനെ വാണിയക്കാട് പാലത്തിന് സമീപം കെട്ടിട സാമഗ്രികൾ വില്പന നടത്തുന്ന പറമ്പിൽ മരിച്ച മരിച്ചനിലയിൽ കണ്ടെത്തി. കിഴക്കേപ്രം നമ്പ്യത്തുവീട്ടിൽ ശ്രീധരന്റെ (70) മൃതദേഹമാണ് കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ വീട്ടിൽനിന്നുപോയ ശ്രീധരൻ തിരിച്ചെത്തിയിരുന്നില്ല. അന്ന് വൈകിട്ട് നാലോടെ ഈ പ്രദേശത്ത് ശ്രീധരനെ കണ്ടവരുണ്ട്. മുഖത്തും നെഞ്ചിന്റെ ഭാഗത്തും പരിക്കുണ്ട്. ഇത് വീഴ്ചയിൽ പറ്റിയതാണോ എന്ന് വ്യക്തമല്ല. മുഖം വീർത്ത് തിരിച്ചറിയാനാകാത്ത നിലയിലാണ്. മൃതദേഹം ഇൻക്വസ്റ്റിനുശേഷം കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം ഇന്ന്. ഭാര്യ: രമ. മകൻ: അജിത്ത്. മരുമകൾ: മനീഷ.