ashir
പ്രതി ആഷിർ

അങ്കമാലി: നാല് ഗ്രാമോളം എം.ഡി.എം എയുമായി യുവാവ് പിടിയിൽ. കലൂർ മണപ്പാട്ടിപ്പറമ്പിൽവീട്ടിൽ ആഷിറിനെയാണ് (24) റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. ബംഗളൂരുവിൽനിന്ന് ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന രാസലഹരിയാണ് പിടികൂടിയത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുൻവശത്ത് വച്ചാണ് കസ്റ്റഡിയിലെടുത്തത്. ബാഗിലെ പ്രത്യേക അറയിലാണ് മയക്ക്മരുന്ന് സൂക്ഷിച്ചിരുന്നത്.

ഡാൻസാഫ് ടീമിനെക്കൂടാതെ എസ്.ഐ എൻ.എസ്. റോയി, എസ്. ദേവിക, സീനിയർ സി.പി.ഒ മിഥുൻ, സി.പി.ഒമാരായ സിമിൽ റാം, ഹരികൃഷ്ണൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.