കൊച്ചി: ഫ്രാൻസിലെ റെനെ സർവകലാശാലയുടെ കീഴിൽ വരുന്ന എൻസാറ്റിൽ ഇന്റഗ്രേറ്റഡ് എം.എസ്‌സി ഫോട്ടോണിക്‌സ് അവസാനവർഷം പൂർത്തിയാക്കാൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ഫോട്ടോണിക്‌സ് വിദ്യാർത്ഥിനിയായ ഹിബ പി. സൈനുദ്ദീന് ചാർപാക്ക് സ്‌കോളർഷിപ്പ് ലഭിച്ചു.
കുസാറ്റും റെനെ സർവകലാശാലയും തമ്മിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് റെനെയിലേക്കുള്ള പ്രവേശനം. മണ്ണാർക്കാട് സ്വദേശിനിയായ ഹിബ റിട്ട. അദ്ധ്യാപകരായ പെരുമണ്ണിൽവീട്ടിൽ സൈനുദീൻ - ബുഷ്‌റ ദമ്പതികളുടെ മകളാണ്.