ആലുവ: അശോകപുരം മനക്കപ്പടി പള്ളിത്തറവീട്ടിൽ പോളിന്റെ മകൻ അലക്‌സാണ്ടറെ (36) വീട്ടിലെ കിടപ്പുമുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കാഴ്ചക്കുറവുള്ള മകൻ തട്ടിവീണപ്പോൾ മരിച്ചതാണെന്നാണ് വീട്ടിലുണ്ടായിരുന്ന മാതാവ് ലൂസി പൊലീസിനോട് പറഞ്ഞത്. പൊലീസ് വീട് സീൽ ചെയ്തു. ഇന്ന് വിരലടയാള വിദഗ്ദ്ധർ തെളിവെടുക്കും.
പിതാവ് പോൾ അശോകപുരം കാർമ്മൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മറ്റൊരു മകൻ പോളിന് കൂട്ടിരിക്കുകയുമായിരുന്നു. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അവിവാഹിതനാണ്. സഹോദരൻ: ജോർജ്.