കോലഞ്ചേരി: ചട്ടമ്പിസ്വാമികളുടെ മഹാസമാധി ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി വടയമ്പാടി പരമഭട്ടാര ഗുരുകുലാശ്രമം പരമഭട്ടാര ഗുരുകുല വിദ്യാപീഠം ട്രസ്റ്റ് പരമഭട്ടാര കേന്ദ്രീയ വിദ്യാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒരു വർഷമായി നടന്നു വന്ന വിവിധ പരിപാടികളുടെ സമാപനം 9 ന് നടക്കും. പകൽ 2 ന് ഭാഗ്യാനന്ദ തീർത്ഥപാദ മെമ്മോറിയൽ ഹാളിൽ ചേരുന്ന സമ്മേളനം കേന്ദ്ര സംസ്കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ശ്രീനിവാസ വരഖേദി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .വിദ്യാപീഠം ട്രസ്റ്റ് ചെയർമാൻ അഡ്വ. എം .കെ. ദിലീപൻ അദ്ധ്യക്ഷനാകും .

വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീർത്ഥപാദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. വിവിധ മൽസര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. ശതാബ്‌ദി ആചരണത്തിന്റെ ഭാഗമായി സമാധി ദിനമായ ബുധൻ പരമഭട്ടാര ഗുരുകുല ആശ്രമത്തിൽ ലളിതാസഹസ്രനാമാർച്ചന, നാരായണീയ പാരായണം, പുഷ്പാർച്ചന എന്നിവ നടക്കും. ഭാരവാഹികളായ സി ശ്രീനി, മനോജ് മോഹൻ, വി എൻ അപ്പുക്കുട്ടൻ പിള്ള എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.