കൊച്ചി: സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണത്തിനായുള്ള എസ്.ടി.ഐ നിക്ഷേപങ്ങളെയും നയ മുൻകരുതലുകളെയും കുറിച്ചുള്ള പഠനത്തിന് കൊച്ചി സർവകലാശാലയിലെ (കുസാറ്റ്) സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ ബിസിനസ് മാനേജ്‌മെന്റ് അസോസിയേറ്റ് പ്രൊഫസർ ഡോ. ഹരീഷ് എൻ. രാമനാഥന് ഡിപ്പാർട്ട്‌മെന്റ് ഒഫ് സയൻറിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (ഡി.എസ്.ഐ.ആർ) എ2കെ+ ന്റെ ധനസഹായം ലഭിച്ചു. ഒരു വർഷത്തേക്ക് 17.19 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പഠനത്തിന്റെ കോ ഇൻവെസ്റ്റിഗേറ്റർ ജെയിൻ ഡീംഡ്ടുബിയൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസിലെ പ്രൊഫസറും മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം മേധാവിയുമായ ഡോ.സിമ്മി കുര്യൻ ആണ്.