മുളന്തുരുത്തി: പൊതുവഴിയിൽവച്ച് യുവതിയോട് മോശമായി പെരുമാറിയതിനും അശ്ലീലപ്രദർശനം നടത്തിയതിനും മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. വെണ്ണല സ്വദേശി കുര്യങ്കരവീട്ടിൽ അബ്ദുൽ മനാഫിനെയാണ് (50) മുളന്തുരുത്തി പൊലീസ് അറസ്റ്റുചെയ്തത്. മുളന്തുരുത്തിക്ക് സമീപം പെരുമ്പിള്ളിയിൽവച്ചായിരുന്നു കേസിനാസ്പദമായ സംഭവം. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
മുളന്തുരുത്തി എസ്.എച്ച്.ഒ മനേഷ് പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.